Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 12:00 AM GMT Updated On
date_range 22 March 2022 12:00 AM GMTലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
നീലേശ്വരം: ജനമൈത്രി പൊലീസ്, നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍, നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫിസ്, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ 'കൂടെയുണ്ട്' ബോധവത്കരണ ക്ലാസ് നടത്തി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ചായ്യോത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി നിർവഹിച്ചു. വാര്‍ഡ് മെംബര്‍ പി. ധന്യ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അജിത്ത്കുമാര്‍, ഹെഡ്മാസ്റ്റര്‍ എ.പി. ശ്രീനിവാസന്‍, പി.ടി.എ പ്രസിഡന്റ് കെ.വി. ഭരതന്‍, ജനമൈത്രീ ബീറ്റ് ഓഫിസര്‍മാരായ പ്രദീപന്‍ കോതോളി, എം. ശൈലജ, സി.ഡി.എസ് മെംബര്‍ കെ.വി. ശാരിക എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥന്‍ ലഹരി വിരുദ്ധ ക്ലാസെടുത്തു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപവത്കരിക്കുമെന്നും ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അറിയിച്ചു. ഫിസിയോതെറപ്പിസ്റ്റ് ഒഴിവ് ചെറുവത്തൂർ: പിലിക്കോട് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഫിസിയോതെറപ്പി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറപ്പിസ്റ്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബാച്ചിലര്‍ ഇന്‍ ഫിസിയോതെറപ്പി യോഗ്യത നേടിയിരിക്കണം. അഭിമുഖം മാര്‍ച്ച് 26ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍. ഫോണ്‍: 9446051327 ക്വട്ടേഷന്‍ ക്ഷണിച്ചു രാജപുരം: വരള്‍ച്ചയുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ടാങ്കര്‍ ലോറി/പിക് അപ് വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുടിവെള്ള വിതരണം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകം. ക്വട്ടേഷന്‍ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 30 ഒരുമണി. ഫോണ്‍: 04672 246350. വിവരങ്ങള്‍ www.tender.lsg kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫോട്ടോ-ANTI DRUG CAMPAIGN INAU TK RAVI.jpg ചായ്യോത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
Next Story