Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ആചാരങ്ങൾ...

'ആചാരങ്ങൾ അലങ്കോലമാക്കരുത്'

text_fields
bookmark_border
കാസർകോട്​: പുരോഗമന ചിന്തകളുടെ പേരുപറഞ്ഞ്​ തീയ സമുദായത്തി​ന്റെ ആചാരങ്ങൾ അലങ്കോലമാക്കരുതെന്ന്​ തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ്​ ഗണേഷ് അരമങ്ങാനം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാറിൽ മതസൗഹർദവും സാമുദായിക സഹവർത്തിത്വവും കാത്തുസൂക്ഷിക്കുന്നതിൽ തീയ ആരാധനകേന്ദ്രങ്ങൾക്ക്​ വലിയ പങ്കുണ്ട്​. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി ഈ ആരാധനകേന്ദ്രങ്ങളെ പൊതുസമൂഹത്തിനു മുന്നിൽ കരിവാരിത്തേക്കാൻ ശ്രമം നടക്കുകയാണ്​. അതി​ന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുണിയൻ പറമ്പത്ത് അറയിലെ മറത്തുകളി പണിക്കരുമായി ബന്ധപ്പെട്ട വിവാദം. ആചാരാനുഷ്ഠാന പ്രകാരം മാത്രമേ ചടങ്ങുകൾ നടത്താൻ സാധിക്കുകയുള്ളൂ എന്ന നിലപാട് മാത്രമാണ് ക്ഷേത്ര കമ്മിറ്റി എടുത്തിട്ടുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അനാവശ്യമായി ഇടപെട്ട്​ വിവാദമുണ്ടാക്കുകയാണ്​ ചെയ്​തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന മീഡിയ കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ, ജില്ല സെക്രട്ടറി ദാമോദരൻ കൊമ്പത്ത്, ടി.വി. രാഘവൻ തിമിരി, രമേശൻ കാഞ്ഞങ്ങാട് എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Next Story