Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആവേശമായി സ്ത്രീശക്തി...

ആവേശമായി സ്ത്രീശക്തി കലാജാഥ

text_fields
bookmark_border
കാസർകോട്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിവേചനത്തിനുമെതിരെ കുടുംബശ്രീ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥക്ക് നാടെങ്ങും ഗംഭീര വരവേൽപ്. ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സ്ത്രീശക്തി കലാജാഥ അവതരിപ്പിക്കുന്നത്. മാർച്ച് 10 മുതൽ 23 വരെ ജില്ലയിലെ 50 കേന്ദ്രങ്ങളിൽ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തുന്നു. മാർച്ച് 10 ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഫ്ലാഗ് ഓഫ് ചെയ്ത കലാജാഥ സിവിൽ സ്റ്റേഷനിൽ നിന്ന് പ്രയാണം ആരംഭിച്ച് 23 ന് മടിക്കൈയിൽ സമാപിക്കും. കുടുംബശ്രീ രംഗശ്രീ ടീമിലെ 12 അംഗങ്ങളാണ് നാടകവും സംഗീതശിൽപവുമടങ്ങുന്ന കലാജാഥ അവതരിപ്പിക്കുന്നത്. ധീരവും ഉജ്ജ്വലവുമായ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് രണ്ട് നാടകങ്ങളും. ഇതുവരെ മൂന്ന്​ ബ്ലോക്കുകളിലായി 30 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിച്ചു. ജില്ല മിഷൻ അസി. കോഓഡിനേറ്റർ പ്രകാശൻ പാലായി, ജില്ല പ്രോഗ്രാം മാനേജർ രേഷ്മ എന്നിവർ നേതൃത്വം നൽകുന്ന കലാജാഥയുടെ പരിശീലകൻ ഉദയൻ കുണ്ടംകുഴിയും ജാഥ ക്യാപ്റ്റൻ നിഷ മാത്യുവുമാണ്. രംഗശ്രീ അംഗങ്ങളായ ഭാഗീരഥി, ചിത്ര, സിൽന, സുമതി, സിന്ധു, അജിഷ, രജിഷ, ലത, ദീപ, ബിന്ദു, ബീന എന്നിവരാണ് കലാജാഥയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്. rangasree1.jpg rangasree2.jpg rangasree3.jpg കലാകാരികളുടെ സ്ത്രീശക്തി കലാജാഥ
Show Full Article
Next Story