Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 12:08 AM GMT Updated On
date_range 20 March 2022 12:08 AM GMTവില്ലേജ് ഫയലുകൾ തീർപ്പാക്കാൻ ജനകീയസമിതിക്ക് കഴിയണം -ഇ. ചന്ദ്രശേഖരൻ
text_fieldsbookmark_border
കാസർകോട്: വില്ലേജ് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കെട്ടഴിക്കാന്‍ വില്ലേജ്തല ജനകീയസമിതികള്‍ ഉപകരിക്കണമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. വില്ലേജ്തല ജനകീയസമിതിയുടെ ജില്ലതല ഉദ്ഘാടനം ഹോസ്ദുര്‍ഗ് വില്ലേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ്തല ജനകീയസമിതികള്‍ നീതിയുക്തമായ നിലപാട് സ്വീകരിക്കണം. വില്ലേജ് ഓഫിസുകളെ ജനകീയ മാതൃകയാക്കുകയാണ് ലക്ഷ്യം. റവന്യൂ പുറമ്പോക്ക് റിസര്‍വേയുടെ ഭാഗമായി കണ്ടെത്താനാകും. പതിച്ചുകൊടുത്ത ഭൂമിയുടെ അതിര്‍ത്തിനിർണയത്തില്‍ പലയിടങ്ങളിലും ഭൂപ്രശ്‌നങ്ങളുണ്ട്. ഡിജിറ്റല്‍ സർവേ അതിന് പരിഹാരമാകുമെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സംസാരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്‍, വില്ലേജ് ഓഫിസര്‍ പി. സുരേഷ് എന്നിവർ സംബന്ധിച്ചു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം. മണിരാജ് സ്വാഗതവും എല്‍.ആര്‍ തഹസില്‍ദാര്‍ എം. അന്‍സാര്‍ നന്ദിയും പറഞ്ഞു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്നിന് വില്ലേജ്തല ജനകീയസമിതി യോഗംചേരും. യോഗത്തിന്റെ കണ്‍വീനര്‍ വില്ലേജ് ഓഫിസര്‍ ആയിരിക്കും. വില്ലേജ് പരിധിയില്‍വരുന്ന നിയമസഭാംഗമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ അംഗമായിരിക്കും. വില്ലേജ് പരിധിയിലുളള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേധാവി, വില്ലേജ് ഓഫിസ് പരിധിയിലുള്ള ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്ത് അംഗങ്ങള്‍, വില്ലേജിന്റെ ചാര്‍ജ് ഓഫിസറായ ഡെപ്യൂട്ടി തഹസില്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍, ഇതിനു പുറമെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു വനിതയും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പട്ടികജാതി-വര്‍ഗ പ്രതിനിധിയും ആയിരിക്കും സമിതിയിലെ അംഗങ്ങള്‍.
Next Story