Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:38 AM IST Updated On
date_range 20 March 2022 5:38 AM ISTസ്‌കൂള്‍ വളപ്പിലെ ആല്‍മരം പ്രാദേശിക പൈതൃകവൃക്ഷം
text_fieldsbookmark_border
ഉദുമ: സ്‌കൂള്‍ ആല്‍മരത്തെ പ്രാദേശിക പൈതൃകവൃക്ഷമായി പ്രഖ്യാപിക്കുമെന്ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ പറഞ്ഞു. പനയാല്‍ നെല്ലിയടുക്കം എല്‍.പി സ്‌കൂളില്‍ 200 വര്‍ഷത്തിലധികം പ്രായമുള്ള ആല്‍മര മുത്തശ്ശിക്ക് ആദരവ് അര്‍പ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കോഓഡിനേറ്റര്‍ ജയപ്രകാശ് അരവത്ത്, അംഗങ്ങളായ ഹരീന്ദ്രന്‍ മാസ്റ്റര്‍, അച്യുതന്‍ നെല്ലിയടുക്കം, മാധ്യമപ്രവര്‍ത്തകന്‍ വൈ. കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രധാനാധ്യാപിക നാന്‍സി സ്വാഗതവും ഭാരതി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story