Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 11:58 PM GMT Updated On
date_range 19 March 2022 11:58 PM GMTതൊഴില്‍ നൈപുണ്യ പരിശീലനത്തിൽ കാലോചിത പരിഷ്കരണം അനിവാര്യം- മന്ത്രി
text_fieldsbookmark_border
തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു കാസർകോട്: യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തിൽ കാലോചിത പരിഷ്കരണം വേണമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ജില്ല ഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, ജില്ല നൈപുണ്യ സമിതി എന്നിവയുമായി ചേര്‍ന്ന് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന 'തൊഴിലരങ്ങ് 2022' മെഗാ ജോബ് ഫെയര്‍ കാസര്‍കോട് ഗവ. കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും തൊഴില്‍ അവസരമൊരുക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. ഓണ്‍ലൈന്‍ സാങ്കേതികവിദ്യ പ്രചുരപ്രചാരം നേടിയ സാഹചര്യത്തില്‍ ഉദ്യോഗാർഥികള്‍ക്ക് നേരിട്ട് തൊഴില്‍ കണ്ടെത്താന്‍ അവസരമുണ്ട്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ സങ്കൽപ് പദ്ധതിയിലൂടെ ഉദ്യോഗദായകരെയും ഉദ്യോഗാർഥികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പംനിന്ന് നവകേരള നിര്‍മാണത്തില്‍ പങ്കാളികളാകുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ കെ. സവിത, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പൽ ഡോ.കെ.കെ. ഹരിക്കുറുപ്പ്, കെ.എ.എസ്.ഇ ജില്ല കോഓഡിനേറ്റര്‍ എം.ജി. നിധിന്‍ എന്നിവർ സംസാരിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ നന്ദിയും പറഞ്ഞു --------- ഫോട്ടോ- തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള കാസര്‍കോട് ഗവ. കോളജില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു
Next Story