Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:30 AM IST Updated On
date_range 18 March 2022 5:30 AM ISTബിന്ദുവിന്‍റെ ജൈവ പച്ചക്കറിക്കടയും ഓർമയാകും
text_fieldsbookmark_border
നീലേശ്വരം: കൃഷി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാടൻ പച്ചക്കറി വിപണനകേന്ദ്ര സംഘത്തിന്‍റെ പച്ചക്കറിക്കടയും ഇനി ഓർമയാകും. പൊളിക്കാനുള്ള ഊഴം കാത്തുകിടപ്പാണ് ദേശീയപാത തോട്ടം ബസ് സ്റ്റോപ്പിനു സമീപത്തെ നാടൻ പച്ചക്കറി വിപണനകേന്ദ്രം. ആറു വർഷമായി കട നടത്തുന്ന ബിന്ദു ഇനി എങ്ങോട്ട് എന്നറിയാതെ വിഷമത്തിലാണ്. ആകെയുള്ള വരുമാനമാർഗമാണ് ഇല്ലാതാവുന്നത്. ഏതു സമയവും മണ്ണുമാന്തിയന്ത്രത്തിന്റെ കൈകൾ വീഴാൻ കാത്തുനിൽക്കുന്ന ഈ കട അപ്പാടെ മാറ്റിസ്ഥാപിക്കാൻ ഒരു സ്ഥലവും നിലവിൽ ലഭ്യമായിട്ടില്ല. ചെറിയ വരുമാനമാർഗമാണെങ്കിലും ജനങ്ങൾക്ക് വിഷം തളിക്കാത്ത പച്ചക്കറികൾ നൽകുന്നു എന്നതാണ് വർഷങ്ങളായി ഈ കൊച്ചുകടയെ ആളുകൾക്ക് പ്രിയങ്കരമാക്കിയത്. സമീപത്തെവിടെയെങ്കിലും ചെറിയ രീതിയിലെങ്കിലും പച്ചക്കറി വിൽപന നടത്താൻ പറ്റും എന്ന പ്രതീക്ഷയിലാണ് ബിന്ദു. പടം nlr veg, shop തോട്ടം ജങ്ഷനിലെ ബിന്ദുവിന്‍റെ നാടൻ പച്ചക്കറിക്കട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story