Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:29 AM IST Updated On
date_range 18 March 2022 5:29 AM ISTപൊതുമരാമത്ത് ഓഫിസ് മാറ്റി, റോഡ് റോളർ നശിക്കുന്നു
text_fieldsbookmark_border
നീലേശ്വരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസ് കെട്ടിടം ഓർമയാവും. 50 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഓഫിസ് മാറിക്കഴിഞ്ഞു. നീലേശ്വരം കോൺവൻറ് ജങ്ഷനു സമീപത്തെ റോയൽ കോംപ്ലക്സിലെ വാടക മുറിയിലേക്കാണ് ഓഫിസ് മാറിയത്. എന്നാൽ, വർഷങ്ങളായി ഓഫിസ് മുറ്റത്ത് പാർക്ക് ചെയ്ത റോഡ് റോളർ ഇനിയും മാറ്റാൻ അധികൃതർ തയാറായിട്ടില്ല. വർഷങ്ങളായി വെയിലും മഴയും കൊണ്ടതിനാലും റോളർ പ്രവർത്തനക്ഷമമല്ല. ലക്ഷങ്ങൾ വിലയുള്ള റോഡ് റോളർ കൂടുതൽ നശിച്ചുപോകുന്നതിനു മുമ്പേ എടുത്തുമാറ്റാനുള്ള നടപടികൾ എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. nlr road roler: കരുവാച്ചേരിയിൽ പൊതുമരാമത്ത് ഓഫിസ് മുറ്റത്ത് നശിക്കുന്ന റോഡ് റോളർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story