Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടിക്കുളം റെയിൽവേ...

കോട്ടിക്കുളം റെയിൽവേ മേൽപ്പാലം പണി ആരംഭിക്കണം -എം.പി

text_fields
bookmark_border
കാസർകോട്​: കോട്ടിക്കുളം റെയിൽവേ മേൽപ്പാലം പണി ഉടൻ ആരംഭിക്കണമെന്ന്​ രാജ്​മോഹൻ ഉണ്ണിത്താൻ എം.പി ലോക്​സഭയിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ്​, എൻജിനയറിങ്​​ കോളജ്​, കേന്ദ്ര സർവകലാശാല, ബേക്കൽ ടൂറിസവുമായി ബന്ധപ്പെട്ട റിസോർട്ടുകൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണ് കോട്ടിക്കുളം. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് മധ്യത്തിലൂടെ കടന്നു പോവുന്ന ലെവൽ ക്രോസ്​ എൽ.സി 280ലെ ഗുരുതരമായ അപകടസാധ്യത കണക്കിലെടുത്ത് പകരം ഒരു മേൽപ്പാലം നിർമിക്കുന്നതിനുള്ള നടപടി നേരത്തേ ആരംഭിച്ചിരുന്നു. ഏകദേശം 15 വർഷം മുമ്പ് റെയിൽവേ നേരിട്ട് സ്ഥലം ഏറ്റെടുത്തു. മേൽപ്പാലത്തിന് ആവശ്യമായ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം എന്നും ഇതിനായി റെയിൽവേ ഏറ്റെടുത്ത 0.4739 ഹെകട്​ർ സ്ഥലത്തി‍ൻെറ വിലയായ 2.47 കോടി രൂപ സംസ്ഥാന സർക്കാർ നൽകണം എന്നും റെയിൽവേ ആവശ്യപ്പെട്ടു. അതുപ്രകാരം സംസ്ഥാന സർക്കാർ കിഫ്​ബി മുഖേന 19.6 കോടി രൂപ ​െറയിൽവേക്ക് നൽകാനുള്ള സന്നദ്ധതയും അറിയിച്ചു. എന്നാൽ, റെയിൽവേ സംസ്ഥാന സർക്കാറിന് സ്ഥലം കൈമാറാൻ ഉള്ള നടപടിക്രമങ്ങൾ അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണുണ്ടായത്​. ട്രെയിൻ സമയക്രമം പാലിക്കാൻ, ട്രാക്കിൽനിന്നുള്ള തുടർച്ചയായ ഗതാഗതപ്രവാഹം നിയന്ത്രിച്ചു ഗേറ്റ് അടക്കാൻ ജീവനക്കാർ പാടുപെടുന്ന കാര്യവും യാത്രക്കാർ ലെവൽ ക്രോസി‍ൻെറ ഇരുവശങ്ങളിലും ദിവസത്തിൽ പലതവണ നീണ്ട ക്യൂവിൽ കുടുങ്ങി കിടക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച്​ ഉദ്യോഗസ്ഥർക്ക് നിരവധി നിവേദനങ്ങളും കത്തുകളും സമർപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, തുടർ നടപടികൾ പൂർത്തിയായിട്ടില്ലെന്നും കൂട്ടി​ച്ചേർത്തു. ​നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്​ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടില്ലെന്നും രാജ്​മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story