Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതുടിതാളം...

തുടിതാളം ഗോത്രകലാമേളക്ക് ​നാളെ കാഞ്ഞങ്ങാട്ട് തുടക്കം

text_fields
bookmark_border
കാഞ്ഞങ്ങാട്‌: പട്ടികവർഗ വികസന വകുപ്പി‍ൻെറ ആഭിമുഖ്യത്തിൽ തുടിതാളം ജില്ല തല പാരമ്പര്യ ഗോത്രകലാമേളയും പ്രദർശന വിപണനമേളയും ശനിയാഴ്ച മുതൽ 21 വരെ ആലാമിപ്പളളി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നടക്കും. ശനിയാഴ്ച വൈകീട്ട്​ നാലിന്‌ കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന്​ ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടി തുടങ്ങുക. 5.30ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത്‌ രൺവീർ ചന്ദ്​ മുഖ്യാതിഥിയാവും. തുടർന്ന് മംഗലം കളി, കൊറഗ നൃത്തം, ശിങ്കാരിമേളം, മറാട്ടി നൃത്തം എന്നിവ അരങ്ങേറും. 20ന്‌ വൈകുന്നേരം നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്യും. 21ന്‌ വൈകുന്നേരം അഞ്ചിന്‌ നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൻ കെ.വി. സുജാത, ജില്ല ട്രൈബൽ ഓഫിസർ എം. മല്ലിക, പരപ്പ ട്രൈബൽ ഡെവലപ്മെന്‍റ് ഓഫിസർ ഹെറാൾഡ്‌ ജോൺ, പരവനടുക്കം എം.ആർ.എസ് സീനിയർ സൂപ്രണ്ട്‌ കെ.വി. രാഘവൻ, നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ. അനീശൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story