Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 11:59 PM GMT Updated On
date_range 16 March 2022 11:59 PM GMTകുടിവെള്ള പൈപ്പ് അടിക്കടി പൊട്ടുന്നു; പരിഹാരം അകലെ
text_fieldsbookmark_border
കാസർകോട് നഗരസഭ പരിധിയിൽ 11 ഇടത്താണ് കുടിവെള്ള ചോർച്ച കാസർകോട്: നഗരസഭ പരിധിയിൽ കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുമ്പോഴും പരിഹാരം ഇനിയുമകലെ. നഗരസഭയിലെ 11 ഇടത്തെ പൈപ്പുകൾക്കാണ് ഇടക്കിടെ തകരാറ് വരുന്നത്. അറ്റകുറ്റപ്പണി നടത്താൻ വിവിധ വകുപ്പുകൾ തമ്മിൽ ആശയവിനിമയം നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഒന്നും നടക്കുന്നില്ല. ഒടുവിൽ വിഷയം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിയമസഭയിലും ഉന്നയിച്ചു. കാസർകോട് ഓൾഡ് എസ്.എച്ച്.ബി.എം.എസിന് സമീപം, ബീച്ച് റോഡ് ഗീത തിയറ്ററിന് സമീപം, പാങ്ങോട്, തളങ്കര മുണ്ടപ്പൊതി റോഡ്, കെ.എസ്. റാവു റോഡ്, പുലിക്കുന്ന് റോഡ്, പാങ്ങോട് യു.കെ റോഡ്, മധൂർ റോഡ് ചൂരി സുന്നി സെന്‍റർ, നീർച്ചാൽ ബേഡടുക്ക ഷിരി ബാഗിലു റോഡ്, മധൂർ റോഡ് കൂൾബാറിനു സമീപം, ഓൾഡ് എസ്.എച്ച്. മല്ലികാർജുന ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിലാണ് അടിക്കടി പൈപ്പുകൾ പൊട്ടുന്നത്. ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ റോഡ് വെട്ടിപ്പൊളിക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പ്, നഗരസഭ സെക്ഷനുകളിൽനിന്ന് അനുമതിക്കായി ജല അതോറിറ്റി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനായി മുൻകൂർ തുക അടക്കണം. വെട്ടിപ്പൊളിക്കുന്ന റോഡ് പഴയ പടിയാക്കാനും തുകയടക്കണം. ഇത്തരം നിബന്ധനകൾ പാലിക്കാൻ ജല അതോറിറ്റിക്ക് നിർവാഹമില്ല. ഇതിനുള്ള ഫണ്ട് അതോറിറ്റിക്ക് അനുവദിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജല അതോറിറ്റി, പൊതുമരാമത്ത്, നഗരസഭ എന്നിവ സംയുക്തമായി തീരുമാനത്തിലെത്താൻ കഴിയാത്തതിനാൽ പൈപ്പ് പൊട്ടലും താൽക്കാലിക അറ്റകുറ്റപ്പണിയും മാത്രമാണ് നടക്കുന്നത്. ബാവിക്കരയിലെ ജലസംഭരണിയിൽനിന്നാണ് നഗരത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുടിവെള്ളമെത്തുന്നത്. നാലര പതിറ്റാണ്ടോളം പഴക്കമുള്ള പൈപ്പുകളാണിവ. ഇത് മാറ്റിസ്ഥാപിക്കുകയാണ് പരിഹാരമെങ്കിലും അത്തരമൊരു ശ്രമം ഇപ്പോഴില്ല. പൈപ്പുകൾ മുഴുവൻ മാറ്റി പുതിയത് സ്ഥാപിച്ചുള്ള ബൃഹദ് പദ്ധതി അമൃത് പദ്ധതിയിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് ജലവിഭവവകുപ്പിന്‍റെ ശ്രമം. ഇതിനായി പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ എൻ.എ. നെല്ലിക്കുന്നിനെ അറിയിച്ചു.
Next Story