Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:29 AM IST Updated On
date_range 17 March 2022 5:29 AM ISTബേഡഡുക്കയില്‍ മാസച്ചന്ത തുടങ്ങി
text_fieldsbookmark_border
കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനുസമീപം മാസച്ചന്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ ആദ്യവിൽപന നടത്തി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ശാരദ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ തമ്പാന്‍, ശങ്കരന്‍, വത്സല എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ എം. ഗുലാബി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സൻ സുനിത നന്ദിയും പറഞ്ഞു. മാർച്ച് 17വരെയാണ് മാസച്ചന്ത. നികുതിപിരിവില്‍ നൂറുശതമാനം നേടി വീണ്ടും ബേഡഡുക്ക ബേഡഡുക്ക: നികുതിപിരിവില്‍ ഇത്തവണയും നൂറുശതമാനം നേടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് നൂറുശതമാനം നികുതിപിരിവ് എന്ന നേട്ടം പഞ്ചായത്ത് കൈവരിക്കുന്നത്. ജപ്തി (റവന്യൂ റിക്കവറി), പ്രോസിക്യൂഷന്‍ ഒഴികെയാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഘട്ടം ബേഡകം കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഡിമാൻഡ് നോട്ടീസ് വീടുകളില്‍ എത്തിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാരും മെംബര്‍മാരും ഫീല്‍ഡില്‍ ഇറങ്ങി കൂട്ടായി പ്രവര്‍ത്തിച്ചുമാണ് നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story