Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTവിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ട കണ്ടക്ടറുടെ ലൈസൻസ് അസാധുവാക്കി
text_fieldsbookmark_border
കാസർകോട്: ബസിൽ യാത്രചെയ്ത വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ട കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് അസാധുവാക്കാൻ ആർ.ടി.ഒ തീരുമാനിച്ചു. മഞ്ചേശ്വരം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാർഥിയായ 13കാരനാണ് ദുരനുഭവം. ഫെബ്രുവരി 21ന് ഒരുമണിയോടെ മംഗളൂരു-കണ്ണൂര്‍ ലിമിറ്റഡ് സ്റ്റോപ് ബസായ മെഹബൂബിൽനിന്നാണ് ഇറക്കിവിട്ടത്. കണ്ടക്ടർ കാസര്‍കോട് നഗരക്കട്ടെ കെ. കിഷോറിനെതിരെയാണ് നടപടി. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് ഉണ്ടായതായി ആർ.ടി.ഒ എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ആര്‍.ടി.ഒയെ നേരിട്ട് അറിയിക്കാം. ഫോണ്‍: 04994 255290.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story