Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലാബ് പ്രവർത്തനം...

ലാബ് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ഉദുമ: പള്ളിക്കര ഗ്രാമപഞ്ചായത്തിനു കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാറിന്‍റെ ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് ലാബ് പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡൻറ് നാസ്നിൻ വഹാബ്​ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ. മണികണ്ഠൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വി. സൂരജ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ജയശ്രീ, വി.കെ. അനിത, സിദ്ദീഖ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ബിനി മോഹൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. പടം uduma health centre പള്ളിക്കര ഗ്രാമപഞ്ചായത്തിനുകീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ്​ എം. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story