Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഡി.എഫ്​.ഒയുടെ...

ഡി.എഫ്​.ഒയുടെ സ്ഥലംമാറ്റത്തെച്ചൊല്ലി വിവാദം മുറുകുന്നു

text_fields
bookmark_border
സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ മുഖ്യമന്ത്രിയെ കണ്ടു, യു.ഡി.എഫ്​ നിയമസഭയിൽ ഉന്നയിക്കും കാസർകോട്​: എൻ.സി.പിയുടെ സമ്മർദം കാരണം ഡി.എഫ്​.ഒ പി. ധനേഷ് കുമാറിനെ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. നടപടി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മിടുക്കനായ ഒരാളെ ആവശ്യപ്പെട്ടതിന്‍റെ അടിസ്​ഥാനത്തിലാണ്​ പി. ധനേഷ് കുമാറിനെ ജില്ലക്ക്​ ലഭിച്ചതെന്നും സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു. വനംവകുപ്പുമായി ബന്ധപ്പെട്ട്​ ഒട്ടേറെ കാര്യങ്ങളാണ്​ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കാൻ പോകുന്നത്​. ചുരുങ്ങിയ കാലയളവിൽതന്നെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയ ഡി.എഫ്​.ഒയാണിദ്ദേഹമെന്നും മുഖ്യമന്ത്രിക്ക്​ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒരിക്കൽ സ്ഥലംമാറ്റാൻ ശ്രമിച്ചപ്പോൾ സർക്കാറിൽ കത്ത്​ നൽകിയ കാര്യവും സി.എച്ച്​. കുഞ്ഞമ്പു മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി. എൻ.സി.പി നേതാക്കളുടെ ചട്ടവിരുദ്ധ ശിപാർശകൾ തള്ളിയതിനാലാണ്​ സംസ്ഥാനത്തെ തന്നെ മികച്ച വനം വകുപ്പ്​ ഉദ്യോഗസ്ഥൻ കൂടിയായ ധനേഷ് കുമാറിനെ ഡി.എഫ്​.ഒ സ്ഥാനത്തുനിന്ന്​ കഴിഞ്ഞ ദിവസം നീക്കിയത്​. വനംവകുപ്പിലെ 47 താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടണമെന്ന ആവശ്യത്തിലാണ്​ വനം വകുപ്പ്​ കൈയാളുന്ന എൻ.സി.പിയും ഡി.എഫ്​.ഒയും തമ്മിൽ ഉടക്കിയത്​. എൻ.സി.പിയുടെ ഈ ആവശ്യം ഡി.എഫ്​.ഒ തള്ളിയതിനാൽ ഇദ്ദേഹത്തെ മാറ്റുമെന്ന ഭീഷണിയും നേതാക്കൾ മുഴക്കിയിരുന്നു. വേണ്ടപ്പെട്ടവരുടെ​ ക്വാറി അപേക്ഷയിൽ എൻ.ഒ.സി നൽകുന്നതും ഡി.എഫ്​.ഒ നിരസിച്ചു. ഇതിന്‍റെയെല്ലാം തുടർച്ചയായാണ്​ ഡി.എഫ്​.ഒയെ തെറിപ്പിച്ചത്​. ജില്ലയിലെ തന്നെ സാമൂഹിക വനവത്​കരണ വിഭാഗം അസി. ഫോറസ്റ്റ്​ കൺസർവേറ്ററായാണ്​ നിയമിച്ചത്​. ആ തസ്തികയിലുള്ള പി. ബിജുവിനെ ഡി.എഫ്​.ഒ ആയും നിയമിച്ചാണ്​ ഉത്തരവിറങ്ങിയത്​. മുട്ടിൽ മരംമുറിയിൽ പ്രമുഖരുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാർ. അടുത്ത ദിവസം വിഷയം നിയമസഭയിൽ യു.ഡി.എഫ്​ ഉന്നയിക്കും. ഇടതുമുന്നണിയിൽ സി.പി.എമ്മിനുപുറമെ സി.പി.ഐയും എൻ.സി.പി നടപടിയിൽ അസംതൃപ്തരാണ്​. വാച്ചർ തസ്തികയിൽ നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സി.പി.ഐക്കാരാണ്​ എന്നതും എൻ.സി.പിക്ക്​ തിരിച്ചടിയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story