Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:32 AM IST Updated On
date_range 14 March 2022 5:32 AM ISTകയനി സബ്സ്റ്റേഷൻ പ്രവൃത്തി അതിവേഗം
text_fieldsbookmark_border
കാസർകോട്: കരിന്തളം വില്ലേജിലെ 12 ഏക്കർ റവന്യൂ ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭ അനുമതി നൽകിയതോടെ ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ 400 കെ.വി സബ് സ്റ്റേഷൻ പ്രവൃത്തിക്ക് അതിവേഗം. പദ്ധതി വരുന്നതിനെതിരെ ആദ്യമുയർന്ന എല്ലാ പ്രതിഷേധവും സർക്കാർ ഭൂമിയിലാവുന്നതോടെ മാറുമെന്നതാണ് കമ്പനിയുടെ കണക്കുകൂട്ടൽ. അതിനാൽ വളരെ വേഗത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കയനിയിലെ റവന്യൂ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് സർക്കാറിന്റെ തീരുമാനം. 2-B6.1 കോടി ന്യായവില വരുന്ന ഭൂമിയാണിത്. ഇതിന്റെ അഞ്ചു ശതമാനം പ്രതിവർഷം പാട്ടത്തുകയായി ലഭിക്കുന്ന വിധമാണ് കലക്ടർ സർക്കാറിന് നൽകിയ ശിപാർശ. ന്യായവിലയിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ട്. പാട്ടത്തിന് ഭൂമി ലഭ്യമാവുന്നതിനു മുേമ്പ പദ്ധതി പ്രദേശത്ത് ജനറേറ്ററുകൾ എത്തിച്ചിട്ടുണ്ട്. സ്റ്റർലൈറ്റ് പവർ കമ്പനിയുടെ സ്വകാര്യ വൈദ്യുതി പദ്ധതിയാണിത്. കയ-Bനിയിലെ പത്തേക്കർ വരുന്ന വയലിലാണ് പദ്ധതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രദേശവാസികൾ മുഴുവൻ പദ്ധതിക്കെതിരെ രംഗത്തുവന്നു. മാസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന ഏക്കർ കണക്കിന് വയലുകൾ ഒറ്റയടിക്ക് ഇല്ലാതാവുന്നതിനാൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. പ്രദേശവാസികളുടെ സഞ്ചാരമാർഗവും കിണറുകളിലെ വെള്ളവും വറ്റുന്ന പദ്ധതിക്കെതിരെ നൂറോളം കുടുംബങ്ങൾ സമരസമിതിയുണ്ടാക്കി പ്രതിഷേധിച്ചു. ഒപ്പുശേഖരണം നടത്തി കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നൽകി. ഇതേ ചൊല്ലി സി.പി.എമ്മിൽ അഭിപ്രായവ്യത്യാസവും ഉടലെടുത്തു. പ്രദേശവാസികൾക്ക് പൈപ്പ് വെള്ളവും സഞ്ചാരത്തിന് ബദൽ റോഡുകളുമെല്ലാം കമ്പനി വാഗ്ദാനം ചെയ്തെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഗത്യന്തരമില്ലാതെയാണ് വയലിൽനിന്ന് പദ്ധതി ഒഴിവാക്കാൻ കമ്പനി നിർബന്ധിതമായത്. ഇതിനു സമീപമാണ് റവന്യൂ ഭൂമി പദ്ധതിക്കായി പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. ജനവാസകേന്ദ്രമല്ലാത്തതിനാൽ റവന്യൂ ഭൂമിയിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് എതിർപ്പുകളൊന്നുമില്ല. ഉഡുപ്പിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കാസർകോട് വഴി വയനാട് ഭാഗത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ടവർ ലൈൻ സ്ഥാപിക്കുന്ന പ്രദേശം വിലക്കു വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്. ടവർ ലൈൻ പോകുന്ന വഴികളിലും ജനങ്ങൾ എതിർപ്പുമായി രംഗത്തുണ്ട്. kayani power project കയനിയിലെ 400 കെ.വി സബ്സ്റ്റേഷൻ നിർമാണ പ്രദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story