Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM IST'തൊഴിൽ അവസരം വർധിപ്പിക്കണം'
text_fieldsbookmark_border
ഉദുമ: ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി യുവജനങ്ങൾക്ക് തൊഴിലവസരം വർധിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ചട്ടഞ്ചാൽ കുന്നാറിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് ഉദ്‌ഘാടനം ചെയ്‌തു. ബി. വൈശാഖ്, ഹബീബ് മാണി, എം. ശാലിനി, നർഗീസ് കുരിക്കൾ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. രതീഷ് ബാര രക്തസാക്ഷി പ്രമേയവും നാരായണൻ ഈലടുക്കം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സി. മണികണ്‌ഠൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. മണികണ്‌ഠൻ, ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, ജില്ല വൈസ് പ്രസിഡൻറ് എ.വി. ശിവപ്രസാദ്, ജില്ല ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട്, ഷീബ പനയാൽ എന്നിവർ സംസാരിച്ചു. ടി. നാരായണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബി. വൈശാഖ് (പ്രസി.), വി. സൂരജ്, ഷീബ പനയാൽ (വൈസ് പ്രസി.), സി. മണികണ്‌ഠൻ (സെക്ര.), സുനിൽ പെരുമ്പള, ഹബീബ് മാണി (ജോ. സെക്ര.), കെ. മഹേഷ് (ട്രഷ.). UDUMA1.JPG ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് സമ്മേളനം ചട്ടഞ്ചാൽ കുന്നാറിൽ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story