Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 12:01 AM GMT Updated On
date_range 14 March 2022 12:01 AM GMTനാട് കൈകോർത്തു; മുക്കട കുഞ്ഞിപാറ റോഡ് യാഥാർഥ്യമാകുന്നു
text_fieldsbookmark_border
നീലേശ്വരം: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മുക്കട - കുഞ്ഞിപ്പാറ റോഡ് യാഥാർഥ്യമാകുന്നു. മുക്കട, കുണ്ടൂർ, നറുക്കിൽ കുഞ്ഞിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രദുരിതം അവസാനിപ്പിക്കുകയും നാടിന്റെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്യുന്ന റോഡിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ലൈൻ നോക്കിയിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നിർമാണം നടക്കാതെ പോയ റോഡ് നിർമാണം സി.പി.എം മുക്കട ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് റോഡിന്റെ നിർമാണം നടത്തുന്നത്. തീരദേശ റോഡിനു സമാന്തരമായി കുന്നിൻ ചരിവിലൂടെ രണ്ടരക്കിലോമീറ്റർ ദൂരമുള്ള റോഡ് വാർഡ് 14 ലെ കുഞ്ഞിപ്പാറയിൽ നിന്ന് ആരംഭിച്ച് വാർഡ് 13ലെ മുക്കട ജങ്ഷനു സമീപമാണെത്തുക. ഏഴുലക്ഷം രൂപയിലധികം ചെലവ് വരുന്ന റോഡ് നിർമാണത്തിന്റെ ഫണ്ട് മുഴുവൻ നാട്ടുകാരിൽനിന്ന് ശേഖരിച്ചതാണ്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ശാന്ത, വി. അമ്പൂഞ്ഞി എന്നിവർ രക്ഷാധികാരികളും എം. ചന്ദ്രൻ ചെയർമാനും എൻ. രമേശൻ കൺവീനറുമായ ജനകീയ കമ്മിറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പടം:NLR1.JPGമുക്കട കുഞ്ഞിപാറ റോഡ്
Next Story