Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 12:00 AM GMT Updated On
date_range 14 March 2022 12:00 AM GMTനീലേശ്വരം കല്യാണമണ്ഡപം ഓർമയായി
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരത്തിന്‍റെ പ്രധാന അടയാളങ്ങളില്‍ ഒന്നായിരുന്ന മാര്‍ക്കറ്റ് ജങ്ഷനിലെ കല്യാണമണ്ഡപം ഇനി ഓർമ. ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് ഇത് ഇല്ലാതാവുന്നത്. നീലേശ്വരം പഞ്ചായത്ത് രൂപപ്പെട്ടതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ. കുട്ടേട്ടൻ 1977 ലാണ് കല്യാണ മണ്ഡപത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1979 ല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കയ്യൂര്‍ ഗോപാലന്‍റെ അധ്യക്ഷതയില്‍ സംസ്ഥാന പഞ്ചായത്ത് ഡയറക്ടറായിരുന്ന എം. സുബ്ബയ്യനാണ് കല്യാണ മണ്ഡപത്തിന്‍റെയും ഷോപ്പിങ് കോംപ്ലക്സിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. നിരവധി സർക്കാർ ഓഫിസുകളും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെട്ടിടം പൊളിച്ചതോടെ പത്തോളം കച്ചവട സ്ഥാപനങ്ങളും ഒഴിയേണ്ടിവന്നു. പുതിയ കെട്ടിടം നിർമിച്ചാൽ നിലവിലുള്ള കച്ചവടക്കാർക്ക് മുൻഗണന ക്രമത്തിൽ മുറികൾ നൽകുമെന്ന് നഗരസഭ ഉറപ്പ് നൽകിയിട്ടുണ്ട്. പടം. (1) NLR3.jpg നീലേശ്വരം കല്യാണമണ്ഡപം (2) NLR4.jpg നീലേശ്വരം കല്യാണമണ്ഡപം പൊളിച്ചു മാറ്റിയപ്പോൾ
Next Story