Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 12:01 AM GMT Updated On
date_range 13 March 2022 12:01 AM GMTസമഗ്ര ശുചിത്വത്തിലേക്ക് കോടോം ബേളൂർ പഞ്ചായത്തും: സോക്പിറ്റ് നിർമാണ പ്രവൃത്തിക്ക് തുടക്കം
text_fieldsbookmark_border
കാസർകോട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിർമലം സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പരിപാടിയിലൂടെ സമ്പൂർണ ശുചിത്വത്തിലേക്ക് കോടോം ബേളൂർ പഞ്ചായത്തും. 1700 വീടുകളിൽ സോക്ക്പിറ്റുകൾ നിർമിക്കുന്നതിനുള്ള നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നിർമാണം. ഒന്നാംഘട്ടമായി പഞ്ചായത്തിലെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും സോക്ക്പിറ്റ് നിർമിച്ചു നൽകും. തൊഴിലാളികൾക്ക് നിർമാണ മേഖലയിൽ വിദഗ്ധ തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിടുന്നു. പോർക്കളം-കപ്പണ എസ്.ടി. കോളനിയിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പരപ്പ ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ എം. വിജയകുമാർ, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശൈലജ, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയശ്രി എൻ.എസ്, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ കുഞ്ഞികൃഷ്ണൻ കെ.എം. ബാലകൃഷ്ണൻ, ബിന്ദു കൃഷ്ണൻ,എസ്.നിഷ, കെ. ബിജു തുടങ്ങിയവർ സംബന്ധിച്ചു.
Next Story