Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഡി.എഫ്​.ഒയെ സ്ഥലം...

ഡി.എഫ്​.ഒയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണം –എം.എൽ.എ

text_fields
bookmark_border
കാസർകോട്​: ഡി.എഫ്​.ഒയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന്​ സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ വനംമന്ത്രിക്ക്​ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ജില്ലയില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തനായ ഓഫിസറെയാണ്​ സ്ഥലം മാറ്റിയത്​. ഇദ്ദേഹം ചുമതല ഏറ്റെടുത്ത് ആറു മാസത്തിനുള്ളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. വനംവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ജനങ്ങള്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ ഏറെ സംതൃപ്തരാണ്. ജില്ലയില്‍ വനംവകുപ്പും മറ്റു വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളുടെ കൂട്ടായ്മയിലൂടെ വന്യജീവി ആക്രമണം തടയൽ ഉൾപ്പെടെ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്​. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി ന്യായീകരിക്കത്തക്കതല്ല. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഒരു പരിഗണനയും നല്‍കാതെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുകയാണ്. തീരുമാനം റദ്ദാക്കി തുടർനടപടി സ്വീകരിക്കണമെന്ന്​ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story