Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:31 AM IST Updated On
date_range 12 March 2022 5:31 AM ISTമദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ വിപണനം
text_fieldsbookmark_border
കാസർകോട്: കുടുംബശ്രീ ജില്ലാമിഷന്റെയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും സംയുക്ത സംരംഭമായ മദര്‍ ബഡ്സ് സ്‌പെഷല്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ കുട്ടികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറും ഭരണസമിതി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളില്‍നിന്ന് നോട്ട് ബുക്ക് വാങ്ങി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ വരദ രാജ് അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ രജനി, തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ സുരന്യ സ്വാഗതവും ആയ ഗിരിജ പായം നന്ദിയും പറഞ്ഞു. MOTHER BUDS NOTE BOOK BEDADUKKA.jpg മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ കുട്ടികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story