Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രതീക്ഷിച്ചു, പക്ഷേ...

പ്രതീക്ഷിച്ചു, പക്ഷേ നിരാശ (ബജറ്റ്​ പാക്കേജ്​)

text_fields
bookmark_border
-എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പാക്കേജിന്​ 17കോടി അനുവദിച്ചത്​ ആശ്വാസം കാസർകോട്​: സംസ്ഥാന ബജറ്റിൽ ജില്ല​ പതിവുപോലെ പ്രതീക്ഷിച്ചു. അവസാനം നിരാശയും. ജില്ലയുടെ വികസനത്തിൽ​ ഏറ്റവും പ്രധാനമായ വികസന പാക്കേജിന്​ 75 കോടി മാത്രമാണ്​ അനുവദിച്ചത്​. കാസർകോട്​ വികസന പാക്കേജിൽ പണമില്ലാ​തെ പ്രയാസപ്പെടുന്ന വേളയിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനമാണ്​ പ്രതീക്ഷിച്ചത്​. എന്നാൽ, ഇടുക്കി, വയനാട്​ പാക്കേജുകൾക്കൊപ്പം 75കോടി അനുവദിക്കുകയാണുണ്ടായത്​. കാസർകോടി​ന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ​ 2012ൽ പ്രഖ്യാപിച്ച വികസന പാക്കേജിൽ എല്ലാവർഷവും ഫണ്ട്​ അനുവദിക്കുമെന്നായിരുന്നു വാഗ്​ദാനം. വികസന പാക്കേജ്​ നടപ്പാക്കാൻ 12,000 കോടി വേണമെന്നാണ്​ പ്രഖ്യാപന വേളയിൽ നിർദേശിച്ചത്​. എല്ലാവർഷവും ഫണ്ട്​ അനുവദിക്കുമെന്നും ​പ്രഖ്യാപിച്ചു. ജില്ലയിലെ സ്​കൂൾ കെട്ടിടം, പാലം, തടയണ തുടങ്ങി നൂറുകണക്കിന്​ പദ്ധതികളാണ്​ വികസനപാക്കേജ്​ വഴി നടപ്പാക്കുന്നത്​. കാസർകോട്​ ഗവ. മെഡിക്കൽ കോളജ്​, കെൽ, ഇ.എം.എൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന്​ 17കോടി അനുവദിച്ചതും ആശ്വാസം. പക്ഷേ, ഈ തുക വളരെ കുറവാണ്​. എയർ സ്​ട്രിപ്​ ഡി.പി.ആർ പ്രഖ്യാപനം വീണ്ടും പെരിയ എയർസ്​ട്രിപ് വീണ്ടും ചർച്ചയാവുകയാണ്​. ആഭ്യന്തര സർവിസിനു മുൻതൂക്കം നൽകി പെരിയയിൽ എയർ സ്​ട്രിപ്​ നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട്​ വർഷങ്ങളായി. ഇടക്കാലത്ത്​ ചർച്ച നിലക്കുകയും ചെയ്​തു. ഇടുക്കി, വയനാട്, കാസർകോട്​ എയര്‍ സ്ട്രിപ്പ് നിർമാണത്തി​ന്‍റെ വിശദ പദ്ധതി റിപ്പോർട്ട്​ (ഡി.പി.ആർ) തയാറാക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നത്​ ഉൾപ്പടെ പ്രാരംഭ പ്രവർത്തനത്തിനും​ ​ 4.51 കോടി രൂപയാണ്​ ബജറ്റിൽ അനുവദിച്ചത്​. എന്നാൽ, 2020ൽ ധനമന്ത്രി തോമസ്​ ​ഐസക്കും പെരിയ എയർസ്​ട്രിപ് ഡി.പി.ആറിന്​ ഒന്നരക്കോടി അനുവദിച്ചിരുന്നു. ഇടുക്കി, വയനാട്​ എന്നീ ജില്ലകൾക്കൊപ്പമായിരുന്നു അന്നും എയർ സ്​ട്രിപ്പ്​ പദ്ധതി പ്രഖ്യാപിച്ചിരുന്നതെന്നതാണ്​ കൗതുകകരം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കാര്യങ്ങളാണ്​ അന്നും പറഞ്ഞത്​. ഒന്നും നടന്നില്ലെന്നു മാത്രം. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകു​മ്പോൾ എയർ സ്​ട്രിപ്പ്​ പ്രഖ്യാപനം ആത്മാർഥമായാണോ എന്നാണ്​ ചോദ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story