Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 12:09 AM GMT Updated On
date_range 10 March 2022 12:09 AM GMTപാവപ്പെട്ടവൻ കൈനീട്ടി വാങ്ങേണ്ടതല്ല സകാത് -എം.ഐ. അബ്ദുൽ അസീസ്
text_fieldsbookmark_border
തൃക്കരിപ്പൂർ: ധനികരുടെ വീടിനുമുന്നിൽ പാവപ്പെട്ടവൻ കൈനീട്ടി വാങ്ങേണ്ടതല്ല സകാത്തെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പീപിൾസ് ഫൗണ്ടേഷനുമായി ചേർന്ന് ബൈത്തുസ്സകാത് തൃക്കരിപ്പൂർ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലായി നിർമിച്ച ആറ് വീടുകൾ സമർപ്പിക്കുകയായിരുന്നു അദ്ദേഹം. യാചന സകാത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതാണ്. സാമൂഹിക പുരോഗതിക്ക് സംഘടിത സകാത് വളരേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ഏകാത്മക സംസ്കാരത്തിലേക്ക് നയിക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നന്മയുള്ളവർ അണിചേരണം. ഫാഷിസത്തിന്റെ തേർവാഴ്ച നടക്കുമ്പോഴും അതിനെതിരെ ചിന്തിക്കുന്നവർ വ്യത്യസ്ത ചേരികളിൽ ആയതാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ് അധ്യക്ഷത വഹിച്ചു. പുതിയ അഞ്ച് വീടുകളുടെ പ്രഖ്യാപനം എം. രാജഗോപാലൻ എം.എൽ.എ നടത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ സത്താർ വടക്കുമ്പാട് (തൃക്കരിപ്പൂർ), പി.വി. മുഹമ്മദ് അസ്‌ലം (പടന്ന) എന്നിവർ വീടുകളുടെ താക്കോൽ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി വി.സി. മുഹമ്മദ് ഇഖ്ബാൽ, കൺവീനർ കെ.സി. ജാബിർ എന്നിവർ സംസാരിച്ചു. ഹനാൻ സഈദ് പ്രാർഥന നടത്തി. തൃക്കരിപ്പൂർ ഹെവൻസ് പ്രീ സ്‌കൂൾ വിദ്യാർഥികൾ സ്വാഗത നൃത്തം അവതരിപ്പിച്ചു. ചെയർമാൻ പി.പി. സലാഹുദ്ദീൻ ഹാജി, സംഘാടകസമിതി ഭാരവാഹികളായ സഈദ് ഉമർ, ശഫീഖ് നസ്‌റുല്ല, എം.ടി.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി. പടംtkp rajmohan unnithan ബൈത്തുസ്സകാത് തൃക്കരിപ്പൂർ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലായി നിർമിച്ച ആറ് വീടുകളുടെ സമർപ്പണ പൊതുയോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു Please ignore earlier mail
Next Story