Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTപടന്ന ഐ.സി.ടി സുവർണജൂബിലി ആഘോഷം നാളെ മുതൽ
text_fieldsbookmark_border
തൃക്കരിപ്പൂർ: പടന്ന ഇസ്‌ലാമിക് സൻെറർ ട്രസ്റ്റ് സുവർണ ജൂബിലി ആഘോഷം വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാലു ദിവസം നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഹയർ സെക്കൻഡറി ബ്ലോക്ക് ശിലാസ്ഥാപനം നിർവഹിക്കും. 12ന് നടക്കുന്ന പൊതുസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപനം നടത്തും. പടന്ന പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്‌ലം ജൂബിലി സ്മരണിക പ്രകാശനം ചെയ്യും. വി.എച്ച്. അലിയാർ ഖാസിമി, ആർ. യൂസുഫ്, ബഷീർ മുഹ്‍യിദ്ദീൻ, പി. റുക്സാന, ഇൽയാസ് മൗലവി, വി.പി. ബഷീർ, ബാലിയിൽ മുഹമ്മദ് ഹാജി, വി.എൻ. ഹാരിസ്, പതിനാലാം രാവ് ഫെയിം ബാദുഷ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി വി.എൻ. ഹാരിസ്, ചെയർമാൻ പി.സി. മുഹമ്മദ് റഫീഖ്, ജനറൽ കൺവീനർ യു.സി. മുഹമ്മദ് സാദിഖ്, ടി.കെ. അശ്റഫ്, ടി.എം.എ. അബ്ദുൽ റഷീദ്, ബി.എസ്. ഖാലിദ്, പി.പി. അബ്ദുൽ റഹ്മാൻ, വി.പി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story