Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTപൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
തൃക്കരിപ്പൂർ: തളിപ്പറമ്പ് സർസയ്യിദ് കോളജ് 1985-87 ബാച്ച് പ്രീഡിഗ്രി വിദ്യാർഥി കൂട്ടായ്മ സംഗമം 'ഓട്ടോഗ്രാഫ്' കവ്വായിക്കായലിൽ ചേർന്നു. വെള്ളാപ്പ് തീരത്ത് ഹൗസ് ബോട്ടിലായിരുന്നു സംഗമം. മൂന്നര പതിറ്റാണ്ടിനുശേഷം നടന്ന ഒത്തുചേരലിൽ വിവിധജില്ലകളിൽനിന്ന് നിരവധിപേർ എത്തിച്ചേർന്നു. സംഗമത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. എം.എസ്. ഉമർ അധ്യക്ഷത വഹിച്ചു. ഗഫൂർ മാതമംഗലം, രവീന്ദ്രൻ, നൂറുദ്ദീൻ, ശാഹുൽ ഹമീദ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. tkp old students.jpg തളിപ്പറമ്പ് സർസയ്യിദ് കോളജ് 1985-87 ബാച്ച് പ്രീഡിഗ്രി പൂർവവിദ്യാർഥികൾ കവ്വായിക്കായലിൽ ഹൗസ് ബോട്ടിൽ സംഗമിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story