Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTഉജ്ജ്വലബാല്യം പുരസ്കാരം ഏറ്റുവാങ്ങി
text_fieldsbookmark_border
തൃക്കരിപ്പൂർ: മനുഷ്യമനസ്സുകളിലേക്ക് പരിസ്ഥിതിബോധമൊഴുക്കാൻ യാത്രകളുമായി ഇറങ്ങിത്തിരിച്ച് ശ്രദ്ധേയയായ വി. നിള 'ഉജ്ജ്വലബാല്യം' പുരസ്കാരം ഏറ്റുവാങ്ങി. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ വിദ്യാർഥിനിയാണ്. വനിതദിനത്തിൽ കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വനിത ശിശുവികസന വകുപ്പിന്‍റെ ഉജ്ജ്വലബാല്യം പുരസ്കാരം കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൽനിന്ന് ഏറ്റുവാങ്ങി. ഒന്നാം ലോക്ഡൗൺ കാലത്ത് അടച്ചിടലിന്റെ വിരസത മാറ്റാൻ തുടങ്ങിയതാണ് പരിസ്ഥിതിയാത്ര. മൊബൈൽ ഫോണിൽ പകർത്തി തുടങ്ങിയ ഈ സഞ്ചാരം 12 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. nlr ujjala balaya purskaram ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൽനിന്ന് നിള ഉജ്ജ്വലബാല്യം പുരസ്‌കാരം സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story