Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:29 AM IST Updated On
date_range 9 March 2022 5:29 AM ISTചിരിപ്പിച്ചും ചിന്തിപ്പിച്ചും പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തി
text_fieldsbookmark_border
ചെറുവത്തൂർ: ചിരിയിൽ ചിന്തനിറച്ച ആക്ഷേപ ശരങ്ങളുമായി പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തി. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്ര കാർത്തിക വിളക്ക് മഹോത്സവത്തിെന്റ ഭാഗമായാണ് പൊറാട്ട് വേഷങ്ങൾ എത്തിയത്. പത്മശാലിയ സമുദായത്തിൽ പെട്ടവരാണ് പൊറാട്ട് വേഷങ്ങൾ കെട്ടിയത്. പരമ്പരാഗത വേഷങ്ങളായ അട്ടക്കണ്ണൻ പോതി, കേളിയാത്രം, വേട്ടുവനും വേട്ടുവത്തിയും, മത്സ്യ വില്പനക്കാരി, പായ വില്പനക്കാരി, കുറവനും കുറത്തിയും, നൂറു വില്പനക്കാരൻ എന്നിവയെല്ലാം അരങ്ങിലെത്തി. ഒപ്പം സമകാലിക സംഭവങ്ങളായ യുദ്ധം, കൊറോണ, സ്ത്രീധന പീഡനം എന്നിവയെല്ലാം പൊറാട്ടിൽ വേഷങ്ങളായി. രോഹിണി നാളായ ബുധനാഴ്ചയും വേഷങ്ങൾ അരങ്ങിലെത്തും. നാടിെന്റ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ പൊറാട്ട് വേഷങ്ങൾ ആസ്വദിക്കാനെത്തി. പടം..പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്ര കാർത്തിക വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ പൊറാട്ട് വേഷങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story