Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:29 AM IST Updated On
date_range 9 March 2022 5:29 AM ISTവനിത ദിനം: ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി ജനമൈത്രി പൊലീസ്
text_fieldsbookmark_border
നീലേശ്വരം: ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പൊലീസും കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും. വനിതദിനത്തിൽ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് ഡി.ഇ.ഒ ആയി വിരമിച്ച ഉഷക്ക് കാഡറ്റുകളും ജനമൈത്രീ പൊലീസും ചേർന്ന് പൊന്നാട അണിയിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു. യു. ശശി മേനോൻ, വാർഡ് കൗൺസിലർ ഇ. അശ്വതി, ജനമൈത്രീ ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ, എം. മഹേഷ്, പി. തങ്കമണി, കെ. രവീന്ദ്രൻ, പി. യശോദ, പി. പ്രകാശൻ എന്നിവർ സംസാരിച്ചു. പടം: nlr usha teacher നീലേശ്വരം ജനമൈത്രി പൊലീസ് റിട്ട. ഡി.ഇ.ഒ ഉഷയെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story