Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ഹൈദരലി തങ്ങള്‍...

'ഹൈദരലി തങ്ങള്‍ മതമൈത്രിക്ക്​ പ്രയത്‌നിച്ച നേതാവ്'

text_fields
bookmark_border
കാഞ്ഞങ്ങാട്: ഹൈദരലി ശിഹാബ് തങ്ങള്‍ മതമൈത്രിക്കും സാഹോദര്യത്തിനുംവേണ്ടി പ്രയത്‌നിച്ച നേതാവായിരുന്നുവെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. കാഞ്ഞങ്ങാട് മണ്ഡലം മുസ്‍ലിംലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ്​ പരിസരത്ത് സംഘടിപ്പിച്ച സര്‍വകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്‍ലിംലീഗ് പ്രസിഡൻറ് എം.പി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജില്ല മുസ്‍ലിംലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, വിവിധ പാര്‍ട്ടികളെ പ്രതിനിധാനംചെയ്ത് പി.വി. സുരേഷ്, അഡ്വ. രാജ്മോഹന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, ടി. മുഹമ്മദ് അസ്‍ലം, ഇ. കൃഷ്ണന്‍, കൃഷ്ണന്‍ പനങ്കാവ്, ഡി.വി. ബാലകൃഷ്ണന്‍, വി. കമ്മാരന്‍, പി.പി. രാജു, കൂക്കള്‍ ബാലകൃഷ്ണന്‍, കുര്യാക്കോസ് പ്ലാപറമ്പന്‍, ദാമോദരന്‍, സി.എം. ഖാദര്‍ ഹാജി, തെരുവത്തു മൂസഹാജി, മുസ്തഫ തായന്നൂർ, പി.എം. ഫാറൂഖ്, മുബാറക് ഹസൈനാർ ഹാജി, സി.കെ. റഹ്മത്തുള്ള, എ.പി. ഉമ്മർ, സി. മുഹമ്മദ്‌ കുഞ്ഞി, എ. ഹമീദ് ഹാജി, ആബിദ് ആറങ്ങാടി, കെ.കെ. സുബൈർ സംസാരിച്ചു. ജന. സെക്രട്ടറി എ.സി.എ. ലത്തീഫ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story