Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 12:09 AM GMT Updated On
date_range 8 March 2022 12:09 AM GMTഹൈദരലി തങ്ങൾ സ്നേഹം ചൊരിഞ്ഞ നേതാവ്- ഉണ്ണിത്താൻ
text_fieldsbookmark_border
ഹൈദരലി തങ്ങളെ അനുസ്മരിച്ച് സർവകക്ഷി നേതാക്കൾ കാസർകോട്: കേരളീയ പൊതു സമൂഹത്തിൽ സ്നേഹത്തിന്‍റെ പ്രകാശം ചൊരിഞ്ഞ രാഷ്ട്രീയ നേതാവിനെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അധികാരംകൊണ്ടല്ല, സ്നേഹം കൊണ്ടാണ് തങ്ങൾ എല്ലാവരെയും കീഴ്പ്പെടുത്തിയതെന്നും അദ്ദേഹം അനുസ്മരിച്ചു. മുസ് ലിം ലീഗ് ജില്ല കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് വി.കെ.പി. ഹമീദലി അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി.ടി അഹമ്മദലി, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ, സുകുമാരൻ (സി.പി.ഐ), പ്രമീള (ബി.ജെ.പി), യു.ഡി.എഫ് ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ, മൊയ്തീൻ കുഞ്ഞി കളനാട് (ഐ.എൻ.എൽ), എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കല്ലട്ര മാഹിൻ ഹാജി, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, പി.എ. അഷറഫലി, ഹരീഷ് പി. നമ്പ്യാർ (ആർ.എസ്.പി), വി. കമ്മാരൻ (സി.എം.പി), അബ്രഹാം തോണക്കര (കേരള കോൺഗ്രസ് ജോസഫ്), നാഷനൽ അബ്ദുല്ല (കേരള കോൺഗ്രസ് ജേക്കബ്), അടിയോടി (ഡെമോക്രാറ്റിക്), മധു (ജെ.എസ്.എസ്), കരിവെള്ളൂർ വിജയൻ, കരുൺ താപ്പ, എം.ബി. യൂസുഫ്, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, എ.എം. കടവത്ത്, കെ.ഇ. ബക്കർ, എം. അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ബാസ് ഓണന്ത, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഇ. അബൂബക്കർ ഹാജി, കാപ്പിൽ മുഹമ്മദ് പാഷ, യൂസുഫ് ഹേരൂർ, ഹാരിസ് ചൂരി, കെ. ശാഫി ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കല്ലട്ര അബ്ദുൽ ഖാദർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, മാഹിൻ മുണ്ടക്കൈ, മുത്തലിബ് പാറക്കെട്ട്, ഖാദർ ഹാജി ചെങ്കള, സി.എ. അബ്ദുല്ലക്കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, പി.പി. നസീമ, മുംതാസ് സമീറ, അഡ്വ. ഫൈസൽ, അഡ്വ. വി.എം. മുനീർ, ഖാദർ ബദരിയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അസീസ് മരിക്കെ സ്വാഗതം പറഞ്ഞു. unnithan all party meeting പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു
Next Story