Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:36 AM IST Updated On
date_range 8 March 2022 5:36 AM ISTവീട്ടില്‍നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ സർജൻ പി. വിനോദ്കുമാറിൻെറ വീട്ടില്‍ കവര്‍ച്ച. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഇദ്ദേഹത്തിൻെറ തേയമ്മലിലെ വീട്ടിലാണ് കവര്‍ച്ച. ഡോക്ടറും കുടുംബവും കണ്ണൂരിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. ജനൽ പൊളിച്ചാണ് അകത്തു കയറിയത്. കമ്മല്‍, മോതിരം, കുട്ടിയുടെ മാല, 25000 രൂപ എന്നിവ ഉള്‍പ്പെടെ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിക്കുശേഷവും ഞായറാഴ്ച രാത്രി 11 മണിക്കും ഇടയിലുമാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ്‌കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story