Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:32 AM IST Updated On
date_range 8 March 2022 5:32 AM ISTലേണിങ് മാനേജ്‌മെന്റുമായി പ്രതിഭ കേന്ദ്രങ്ങള്‍
text_fieldsbookmark_border
നീലേശ്വരം: സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ 41 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലും ലേണിങ് മാനേജ്‌മൻെറ് സിസ്റ്റം സജ്ജമായി. സംസ്ഥാനതല ഉദ്ഘാടനം നീലേശ്വരം വട്ടപ്പൊയില്‍ പ്രാദേശിക പ്രതിഭ കേന്ദ്രത്തില്‍ സമഗ്ര ശിക്ഷ കേരള സംസ്ഥാന ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാര്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ എല്‍.ആര്‍.സികളിലെ ഹൈസ്പീഡ് ഇൻറര്‍നെറ്റ് കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി. ലത, ജില്ല പ്രോഗ്രാം ഓഫിസര്‍മാരായ എം.എം. മധുസൂദനന്‍, കെ.പി. രഞ്ജിത്ത്, ജി.എല്‍.പി.എസ് പേരോല്‍ ഹെഡ്മിസ്ട്രസ് കെ.ടി. നാരായണി എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി ഹോസ്ദുര്‍ഗ് ബി.പി.സി എം. സുനില്‍കുമാര്‍ നന്ദി പറഞ്ഞു. ഭാഷയിലും ഗണിതത്തിലും ഇംഗ്ലീഷിലും അടിസ്ഥാന പഠനനേട്ടങ്ങള്‍ ഉറപ്പാക്കാനാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. ജില്ല കേന്ദ്രത്തിലോ ബി.ആര്‍.സി കേന്ദ്രത്തിലോ ഒരുക്കുന്ന ക്ലാസ് എല്ലാ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലും ലൈവായി കാണാന്‍ സൗകര്യമുണ്ടാകും. ഈ സംവിധാനം നടപ്പില്‍വരുത്തുന്നതിനായി ജില്ലയിലെ ഏഴ് ബി.ആര്‍.സികളിലും ഒരു ലാപ്‌ടോപ്പും 41 പ്രതിഭ കേന്ദ്രങ്ങളില്‍ ഇൻറര്‍നെറ്റ് സൗകര്യവും ആദ്യഘട്ടത്തില്‍ നല്‍കും. ഫോട്ടോ: മാനേജ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നീലേശ്വരം വട്ടപ്പൊയില്‍ പ്രാദേശിക പ്രതിഭ കേന്ദ്രത്തില്‍ സമഗ്രശിക്ഷ കേരള ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ ഉദ്ഘാടനം ചെയ്യുന്നു ലോഗോ പ്രകാശനം ചെയ്തു കാസർകോട്: ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ മുതിര്‍ന്ന വിഭാഗമായ 'റോവേഴ്‌സ് ആന്‍ഡ് റേഞ്ചേഴ്‌സ്' സംസ്ഥാനതല അഡ്വഞ്ചര്‍ ക്യാമ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഈ മാസം 11 മുതല്‍ 13 വരെ പെരുമ്പള പറങ്കിമാവിന്‍ തുരുത്തില്‍ നടക്കുന്ന ക്യാമ്പിന്റെ ലോഗോ മന്ത്രി എം.വി. ഗോവിന്ദന്‍ പ്രകാശനം ചെയ്തു. വിദ്യാനഗര്‍ സ്‌കൗട്ട് ഭവനില്‍ നടന്ന പരിപാടിയില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫോട്ടോ: റോവേഴ്‌സ് ആന്‍ഡ് റേഞ്ചേഴ്‌സ് സംസ്ഥാനതല അഡ്വഞ്ചര്‍ ക്യാമ്പിന്‍റെ ലോഗോ മന്ത്രി എം.വി. ഗോവിന്ദന്‍ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story