Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
കാസർകോട്: പൊതുമരാമത്ത് വകുപ്പിന്‍റെ വെസ്റ്റ് എളേരി സെക്ഷന്‍റെ കീഴിലെ ഒടയഞ്ചാല്‍ - ഭീമനടി ചിറ്റാരിക്കല്‍ റോഡില്‍ ഭീമനടി പെന്തകോസ്ത് ചര്‍ച്ചിനു സമീപം വരെ കല്‍വെര്‍ട്ട് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് എട്ടു​ മുതല്‍ 22 വരെ ഈ റോഡില്‍ പ്ലാച്ചിക്കര മുതല്‍ ഭീമനടി വരെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഭീമനടിയില്‍നിന്ന് വെള്ളരിക്കുണ്ട് പോകേണ്ട (തിരിച്ചും) ചെറു വാഹനങ്ങള്‍ മാങ്ങോട് നരമ്പച്ചേരി പഞ്ചായത്ത് റോഡ് വഴി പ്ലാച്ചിക്കര ടൗണ്‍ റോഡ് വരക്കാട് - എളേരിത്തട്ട് - പൂങ്ങംപാല്‍ - വെള്ളരിക്കുണ്ട് റോഡ് വഴി പോകണം. പ്രമാണപരിശോധന കാസർകോട്​: പി.ഡബ്ല്യു.ഡി./ഇറിഗേഷന്‍ വകുപ്പുകളില്‍ ഓവര്‍സിയര്‍ / ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് - II (സിവില്‍) (കാറ്റഗറി നമ്പര്‍ 206/2020) തസ്തികയിലേക്ക് 2021 ഡിസംബര്‍ 28 ല്‍ പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ കാസര്‍കോട് ജില്ലയില്‍നിന്നും ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന മാര്‍ച്ച് എട്ട്​, ഒമ്പത്​ തീയതികളില്‍ ജില്ല പി.എസ്.സി ഓഫിസില്‍ നടക്കും. സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ രാവിലെ 10.30ന് ഹാജരാകണം. ഫോണ്‍: 04994 230102.
Show Full Article
Next Story