Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 11:58 PM GMT Updated On
date_range 7 March 2022 11:58 PM GMT'പന്നിക്ക'യിൽ ഗവേഷണത്തിന് പദ്ധതി
text_fieldsbookmark_border
തൃക്കരിപ്പൂർ: പതിറ്റാണ്ടുകൾക്കുമുമ്പ് തൃക്കരിപ്പൂരിലെ പാടശേഖരങ്ങളിൽ ധാരാളമായി കണ്ടുവന്ന പന്നിക്ക ഗവേഷണപഠനത്തിനായി ശേഖരിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പഠനം. ഉൽപാദനം വർധിപ്പിക്കുന്നതിനും പന്നിക്കയുടെ ഔഷധമൂല്യം കണ്ടെത്തുന്നതിനുമാണ് കാർഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. ടി. വനജയുടെയും സഹപ്രവർത്തകരുടെയും മുൻകൈയിൽ പന്നിക്ക ശേഖരിച്ചത്. അന്യംനിന്നുപോകുന്ന വിളകൾ സംരക്ഷിക്കുക എന്നതാണ് കാർഷിക ഗവേഷണ കേന്ദ്രത്തിലെ തിരുമുമ്പ് പ്രോജക്ട് വിഭാവനം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പരിസ്ഥിതി എഴുത്തുകാരൻ വി.വി. രവീന്ദ്രന്റെ 'സ്രാമ്പി' എന്ന നോവലിലൂടെയാണ് പന്നിക്ക വീണ്ടും ഗവേഷകരുടെ ശ്രദ്ധയിലെത്തിയത്. നോവൽ വായിക്കാനിടയായ ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രനാണ് പ്രോജക്ടിൽ പന്നിക്കയുടെ സംരക്ഷണവും ഗവേഷണവും നിർദേശിച്ചത്. ഒരുകാലത്ത് തൃക്കരിപ്പൂർ മാർക്കറ്റിലും ആഴ്ചച്ചന്തകളിലും വിൽപനക്കുണ്ടായിരുന്ന ഒരു വിഭവമായിരുന്നു പന്നിക്ക. നട്ട് ഗ്രാസ് വിഭാഗത്തിൽ മുത്തങ്ങ ഇനത്തിലെ പച്ചക്ക് ഭക്ഷിക്കാവുന്ന വിഭവമാണ്. രാത്രികാലങ്ങളിൽ മുള്ളൻപന്നി വന്ന് തിന്നുന്നതിനാലാണ് ഇതിന് നാട്ടിൻപുറങ്ങളിൽ പന്നിക്ക എന്ന പേര് വന്നത്. ലോക വനിത ദിനത്തിന്റെ ഭാഗമായി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ പന്നിക്കയുടെ ഔഷധമൂല്യം വിശദമാക്കുന്ന ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. മധുരംകൈ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിത്തുശേഖരണ പരിപാടിയിൽ നിവേദിത പി. സുരേഷിൽനിന്ന് ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രൻ പന്നിക്കവിത്ത് ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡന്റ് കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. സുധാകരൻ, ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. Ks Pannikka story tkp.jpg പന്നിക്ക വിത്തുകൾ
Next Story