Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:36 AM IST Updated On
date_range 7 March 2022 5:36 AM ISTദിവാകരൻ നീലേശ്വരത്തിന്റെ കണ്ടലുകൾ ഇനി ഗുരുവായൂരിലും വളരും
text_fieldsbookmark_border
നീലേശ്വരം: നഗരസഭയിലെ ദിവാകരൻ കടിഞ്ഞിമൂലയുടെ നഴ്സറിയിലെ കണ്ടൽച്ചെടികൾ ഇനി ഗുരുവായൂരിലും വളരും. തൃശൂർ ജില്ല ഹരിതകേരളം മിഷൻ ജീവനം നീലേശ്വരം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദിവാകരൻ നീലേശ്വരം, നീലേശ്വരം നഗരസഭ കൗൺസിലർ കെ.വി. വിനയരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന നാസർ, ഹരിതകേരളം മിഷൻ കോഓഡിനേറ്റർ പി.എസ്. അജയ് കുമാർ എന്നിവർ സംസാരിച്ചു. ഒരുദിവസം കൊണ്ടുതന്നെ 1000 ചെടികളാണ് നട്ടത്. ദിവാകരന്റെ നഴ്സറിയിൽനിന്നുള്ള 10,000 തൈകളാണ് തൃശൂർ ജില്ലയിലേക്ക് മാത്രം നൽകിയത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലുമായി ഒരുലക്ഷം കണ്ടൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ദിവാകരന്റെ ലക്ഷ്യം. ഹരിതകേരള മിഷന്റെ നേതൃത്വത്തിലാണ് ഈ ബൃഹദ് പദ്ധതി ജില്ലതോറും നടപ്പിലാക്കുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പ്രളയംപോലുള്ള ദുരന്തങ്ങളിൽനിന്ന് മാനവരാശിയെ രക്ഷിക്കുന്നതിനും കൂടി ഉദ്ദേശിച്ചുകൊണ്ടാണ് കണ്ടൽ വനവത്കരണ പദ്ധതി നടപ്പിലാക്കുന്നത്. kandal vanavathkaranam.jpg കണ്ടൽ വനവത്കരണം തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തിൽ ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story