Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടച്ചേരി റെയിൽവേ...

കോട്ടച്ചേരി റെയിൽവേ മേൽപാലം ഉദ്ഘാടനം ഇന്ന് ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റും പുതിയകോട്ട- കുശാൽനഗർ റെയിൽ ഗേറ്റും അടച്ചിടില്ല

text_fields
bookmark_border
കോട്ടച്ചേരി റെയിൽവേ മേൽപാലം ഉദ്ഘാടനം ഇന്ന്  ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റും പുതിയകോട്ട- കുശാൽനഗർ റെയിൽ ഗേറ്റും അടച്ചിടില്ല
cancel
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നുകൊടുത്താലും അജാനൂർ ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റും പുതിയകോട്ട- കുശാൽനഗർ റെയിൽ ഗേറ്റും അടച്ചിടില്ല. കാഞ്ഞങ്ങാട് റെയിൽവേ യാർഡിൽ 274ാം നമ്പർ കോട്ടച്ചേരി റെയിൽവേ ഗേറ്റിന് സമാന്തരമായാണ് കോട്ടച്ചേരി മേൽപാലം പണിതത്. ഇപ്രകാരം കോട്ടച്ചേരി 274ാം നമ്പർ റെയിൽ ഗേറ്റ് മാത്രമായിരിക്കും പാലം തുറക്കുമ്പോൾ അടച്ചിടുക. ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റിനുള്ള വാർഷികച്ചെലവ് റെയിൽവേക്ക് നൽകുന്നത് അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ്. പഞ്ചായത്തി​ന്റെ ആവശ്യപ്രകാരം ഗേറ്റ് സ്ഥാപിച്ചതിനാലാണ് പഞ്ചായത്ത് റെയിൽവേക്ക് പണം നൽകുന്നത്. പഞ്ചായത്ത് റെയിൽവേക്ക് പണം നൽകുന്നത് നിർത്തിയാൽ മാത്രമേ ഇഖ്ബാൽ റോഡ് ഗേറ്റ് അടച്ചിടുകയുള്ളൂ. കുശാൽനഗർ ഗേറ്റ് പൂർണമായും റെയിൽവേ നിയന്ത്രണത്തിലുള്ളതാണ്. കുശാൽ നഗർ ഗേറ്റിന് മേൽപാലം പണിയാനുള്ള എസ്റ്റിമേറ്റുൾപ്പെടെ തയാറായതാണ്. പുതിയ റെയിൽപാത വരുന്ന പശ്ചാത്തലത്തിൽ രൂപരേഖയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതോടെ എസ്റ്റിമേറ്റും പുതുക്കും. അതിന് ശേഷം മാത്രമേ കുശാൽ നഗർ ഗേറ്റിന് കുറുകെയുള്ള മേൽപാലം പണിയുകയുള്ളൂ. കുശാൽനഗർ ഗേറ്റിന് മേൽപാലം വരുന്നതോടെ മാത്രമേ ഗേറ്റ് അടച്ചിടുകയുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോട്ടച്ചേരി മേൽപാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയതോതിൽ പരിഹാരമുണ്ടാവുമെന്നുമാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story