Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതനിമ സർഗസംഗമം

തനിമ സർഗസംഗമം

text_fields
bookmark_border
കാസർകോട്​: സർഗപ്രഭാവംകൊണ്ട് അനുവാചകനെ അതിശയിപ്പിച്ച എഴുത്തുകാരനാണ് പ്രഫ. ഇബ്രാഹീം ബേവിഞ്ചയെന്ന്​ ഡോ. ഖാദർ മാങ്ങാട്. തനിമ കലാസാഹിത്യവേദിയുടെ സർഗസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർകോട്​ ഡയലോഗ് സൻെററിൽ നടന്ന പരിപാടിയിൽ ഇബ്രാഹീം ബേവിഞ്ചയുടെ 'സാഹിത്യസപര്യ' എന്ന വിഷയം എ.എസ്. മുഹമ്മദ്‌ കുഞ്ഞിയും മുംതാസ് ടീച്ചറുടെ കവിതസമാഹാരമായ 'ഓർമയുടെ തീരങ്ങളെ'ക്കുറിച്ചുള്ള ആസ്വാദനം എം. ചന്ദ്രപ്രകാശും അവതരിപ്പിച്ചു. സംഗീതസദസ്സിൽ ഗണേഷ് നീർച്ചാൽ, കഫീൽ തളങ്കര, ശോഭന തുടങ്ങിയവർ മെഹഫിൽ നയിച്ചു. വി അബ്ദുസ്സലാം, മുംതാസ് എന്നിവരെ ആദരിച്ചു. സി.എൽ. ഹമീദ് സംസാരിച്ചു. തനിമ കലാസാഹിത്യവേദി ജില്ല പ്രസിഡൻറ്‌ അബൂ ത്വാഈ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാർ പെറുവാഡ് സ്വാഗതവും ഹമീദ് കാവിൽ നന്ദിയും പറഞ്ഞു. thanima കലാസാഹിത്യവേദിയുടെ സർഗസംഗമം ഡോ. ഖാദർ മങ്ങാട്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story