Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 11:59 PM GMT Updated On
date_range 6 March 2022 11:59 PM GMTതൃക്കരിപ്പൂരിലെ എസ്.പി.സി കൃഷിയിടത്തിലേക്ക്
text_fieldsbookmark_border
തൃക്കരിപ്പൂർ: കാർഷിക വികസന വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കൈകോർത്ത് സ്റ്റുഡൻസ് പൊലീസ് കാഡറ്റുകൾ. പട്ടേലർ സ്മാരക തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. തൃക്കരിപ്പൂർ കൃഷിഭവൻ വഴി വിതരണംചെയ്ത ഗ്രാഫ്റ്റ് സപ്പോട്ട തൈകൾ നട്ടുപരിപാലിച്ചാണ് കൃഷിക്ക് തുടക്കമിട്ടത്. തുടർന്ന് പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. 250 തൈകൾ കുട്ടികൾ ഏറ്റുവാങ്ങി. ഇത് സ്കൂൾ വളപ്പിലും വിദ്യാർഥികളുടെ വീടുകളിലും നടും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. ഹാഷിം, എസ്.പി.സി സി.പി.ഒ കെ.വി. മധുസൂദനൻ, കൃഷി അസിസ്റ്റൻറ് ടി. ഷീബ എന്നിവർ സംസാരിച്ചു. SPC.JPG ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ എസ്.പി.സി ഭാഗമാവുന്നതിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് നിർവഹിക്കുന്നു
Next Story