Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:29 AM IST Updated On
date_range 7 March 2022 5:29 AM ISTഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം പരിഹരിക്കണം - എ.കെ.ജി.സി.ടി
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് എ.കെ.ജി.സി.ടി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഉദുമ ഗവ.കോളജ്, കരിന്തളം ഗവ.കോളജ്, ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജ് എളേരിത്തട്ട് എന്നിവിടങ്ങളിൽ ആവശ്യത്തിന് അധ്യാപകർ ഇല്ല. കരിന്തളം ഗവ.കോളജ് സ്ഥിരാധ്യാപകനായി ഒരാളേ ഉള്ളൂ. ഇത്തരം പ്രതിസന്ധികൾ പരിഹരിച്ചെങ്കിൽ മാത്രമേ വിദ്യാഭ്യാസപരമായി ജില്ലക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ എന്ന് സമ്മേളനം വിലയിരുത്തി. കാസർകോട് ഗവ. കോളജിൽ ചേർന്ന സമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. വിദ്യ അധ്യക്ഷത വഹിച്ചു. എ.കെ.ജി.സി.ടി സംസ്ഥാന സെക്രട്ടറി ഡോ. വിനു ഭാസ്കർ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി പ്രവർത്തന റിപ്പോർട്ടും അനൂപ് കുമാർ എം. വരവുചെലവ് കണക്കും അവതരിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് കെ.പി. ഗംഗാധരൻ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന ഡോ. കെ.കെ. ഹരികുറുപ്പ്, സണ്ണി ജോസഫ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: കെ. വിദ്യ (പ്രസി.), ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി (സെക്ര.) ഡോ. അഭിലാഷ് സോളമൻ, കെ.എസ്. സുമേഷ് (വൈസ് പ്രസി.) കെ. ദീപ, പി. ഉണ്ണികൃഷ്ണൻ (ജോ. സെക്ര.) എം. അനൂപ് കുമാർ (ട്രഷ). akgct kunjambu എ.കെ.ജി.സി.ടി ജില്ല സമ്മേളനം കാസർകോട് ഗവ. കോളജിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story