Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:31 AM IST Updated On
date_range 6 March 2022 5:31 AM ISTസ്ത്രീശക്തി കലാജാഥയുമായി കുടുംബശ്രീ
text_fieldsbookmark_border
കാഞ്ഞങ്ങാട്: സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായി കലാജാഥയുമായി കുടുംബശ്രീ. രംഗശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥ സംസ്ഥാനത്തുടനീളം അവതരണം നടത്തും. സംസ്ഥാനത്തുടനീളം 168 കലാകാരികള്‍ ഒരേസമയം കലാജാഥ അവതരിപ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജില്ലയില്‍ 13 രംഗശ്രീ അംഗങ്ങളാണ് കലാജാഥയില്‍ തങ്ങളുടെ പ്രകടനം കാഴ്ചവെക്കുന്നത്. മാര്‍ച്ച് 10 മുതല്‍ 23 വരെയുള്ള 12 ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലുമായി 50 വേദികളിലാണ് കലാജാഥയുടെ അവതരണം. പെണ്‍കാലം, ഇത് ഞാനാണ്, സദസ്സില്‍നിന്ന് അരങ്ങിലേക്ക് തുടങ്ങിയ മൂന്ന് നാടകങ്ങള്‍ക്കുപുറമെ രണ്ട് സംഗീതശില്‍പവും അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ടി.ടി. സുരേന്ദ്രൻ, പ്രകാശൻ പാലായി, ഉദയൻ കുണ്ടംകുഴി, അജിത്ത് സോമൻ, ടീം ക്യാപ്റ്റൻ നിഷ മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story