Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅതിക്രമങ്ങള്‍ക്കെതിരെ ...

അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീശക്തി കലാജാഥയുമായി കുടുംബശ്രീ

text_fields
bookmark_border
കാസർകോട്: സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായി രംഗശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയുമായി കുടുംബശ്രീ. സംസ്ഥാനത്തുടനീളം 168 കലാകാരികള്‍ ഒരേസമയം അവതരിപ്പിക്കുന്ന കലാജാഥയാണിത്. ജില്ലയില്‍ 13 രംഗശ്രീ അംഗങ്ങളാണ് പ്രകടനം കാഴ്ചവെക്കുന്നത്. മാര്‍ച്ച് 10 മുതൽ 23 വരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലുമായി 50 വേദികളിലാണ് അവതരണം. പെണ്‍കാലം, ഇത് ഞാനാണ്, സദസ്സില്‍നിന്ന് അരങ്ങിലേക്ക് തുടങ്ങിയ മൂന്ന് നാടകങ്ങള്‍ക്ക് പുറമെ രണ്ട് സംഗീത ശില്‍പവും അവതരിപ്പിക്കും. മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തദ്ദേശഭരണ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപവത്കരിക്കും. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന കാമ്പയിൻ പരിപാടിയാണ് സ്ത്രീപക്ഷ നവകേരളം. ഫോട്ടോ: കുടുംബശ്രീ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായുള്ള കലാജാഥ പരിശീലനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story