Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:29 AM IST Updated On
date_range 6 March 2022 5:29 AM ISTപള്ളിപ്പാറ മഖാം ഉറൂസിന് തുടക്കം
text_fieldsbookmark_border
ചെറുവത്തൂർ: ചീമേനി പള്ളിപ്പാറ മഖാം ഉറൂസിന് തുടക്കമായി. കയ്യൂർ- ചീമേനി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വത്സലൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കൂളിയാട് അധ്യക്ഷത വഹിച്ചു. ടി.എം. മഹമൂദ് ഹാജി പതാക ഉയർത്തി. സിറാജുദ്ദീൻ ദാരിമി കക്കാട്, എൻ.എം. അബ്ദുറഊഫ് ഹാജി, റഹ്മത്തുല്ല, ഹനീഫ് ഫൈസി ആമത്തല, സഅദ് സഅദി പെട്ടിക്കുണ്ട്, നൂറുദ്ദീൻ മൗലവി മുക്കട, ശിഹാബ് ഫൈസി പെരുമ്പട്ട, ജാതിയിൽ അസിനാർ, റഫീഖ് ചെമ്പ്രകാനം, അബ്ദുറഹ്മാൻ, പി.കെ. ഖാദർ ചീമേനി, അഷറഫ് അത്തൂട്ടി, സമീർ മൗലവി, അബ്ദുൽ മജീദ് ബാഖവി, ജാബിർ ഹുദവി ചാനടുക്കം എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന സമാപന സംഗമത്തിൽ കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി പ്രഭാഷണം നടത്തും. അൽമഷ്ഹൂർ ഉമർ കോയ തങ്ങൾ കൂട്ടുപ്രാർഥനക്ക് നേതൃത്വം നൽകും. അന്നദാനത്തോടെ ഉറൂസ് സമാപിക്കും. പടം :ചീമേനി പള്ളിപ്പാറ മഖാം ഉറൂസിന് തുടക്കമിട്ട് ടി.എം. മഹമൂദ് ഹാജി പതാക ഉയർത്തുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story