Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 11:59 PM GMT Updated On
date_range 5 March 2022 11:59 PM GMTഅസംഘടിത തൊഴിലാളി അംഗത്വം: സ്‌പെഷല്‍ ഡ്രൈവ്
text_fieldsbookmark_border
കാസർകോട്: മറ്റ് വീടുകളില്‍ വീട്ടുപണി ചെയ്യുന്ന, സര്‍ക്കാറിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൊന്നും അംഗങ്ങളല്ലാത്ത 18-59 പ്രായമുള്ള ജില്ലയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡിന് കീഴില്‍ അംഗത്വം നല്‍കാൻ മാര്‍ച്ച് എട്ടുമുതല്‍ 22 വരെ സ്‌പെഷല്‍ ഡ്രൈവ് നടത്തും. രജിസ്‌ട്രേഷന്‍ തുക 25 രൂപയും 100 രൂപ നിരക്കില്‍ പ്രതിമാസ അംശാദായവും അടച്ച് അംഗമാകാം. ഫോണ്‍: 04972 970272. ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് കാസർകോട്: വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി www.lc.kerala.gov.in എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഓരോ മേഖലയില്‍നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് വീതം ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍: 04944222915. പഠന ധനസഹായം കാസര്‍കോട്: ജില്ല പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയിൽപെട്ട, പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികള്‍ക്ക് പഠന ധനസഹായം നല്‍കുന്നതിന് അര്‍ഹരായ അംഗീകൃത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണ കോഴ്‌സുകള്‍, ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്ക് പഠിക്കുന്ന, പട്ടികജാതി വിദ്യാർഥി/വിദ്യാർഥിനികളില്‍നിന്ന് ജാതി സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും പഠന ധനസഹായം ലഭിച്ചിട്ടില്ല എന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫിസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 04994 256162.
Next Story