Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുടുംബഭദ്രത...

കുടുംബഭദ്രത സ്ത്രീകളുടെ കൈയിലാണ് സുരക്ഷിതം -ഫാത്തിമ തഹ്‌ലിയ

text_fields
bookmark_border
നീലേശ്വരം: സാമൂഹിക തിന്മകൾക്കെതിരെയും കുടുംബഭദ്രതക്ക് വേണ്ടിയും സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് വനിതാലീഗ് ദേശീയ പ്രവർത്തക സമിതി അംഗം ഫാത്തിമ തഹ്‌ലിയ. കോട്ടപ്പുറം ശാഖ മുസ്‍ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തഹ്‌ലിയ. വനിത ലീഗ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഷാഹിദ പടന്ന ഉദ്‌ഘാടനം ചെയ്തു. വനിത ലീഗ് ശാഖ പ്രസിഡന്റ് എം. സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗം എ.സി. സക്കീന, നഗരസഭ കൗൺസിലർ അശ്വതി, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ഹസീന റസാഖ്, ഫറീന കോട്ടപ്പുറം, പി. നസീറ, എ.ജി. സൗദ, എൻ.പി. നസീമ, ജില്ല പ്രവർത്തക സമിതി അംഗം റഫീഖ് കോട്ടപ്പുറം, മുനിസിപ്പൽ പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി, ഇ.കെ. മജീദ്, മുഹമ്മദ് പെരുമ്പ, എൽ.ബി. നിസാർ, പി.സി. ഇഖ്ബാൽ, പി. കുഞ്ഞാമു എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ അബൂട്ടി ശിവപുരം പ്രഭാഷണം നടത്തും. പടം: nlr muslim league കോട്ടപ്പുറം ശാഖാ മുസ്‍ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച വനിത സംഗമത്തിൽ വനിത ലീഗ് ദേശീയ പ്രവർത്തകസമിതി അംഗം ഫാത്തിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story