Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:28 AM IST Updated On
date_range 6 March 2022 5:28 AM ISTദേശീയ വിദ്യാഭ്യാസ നയം: കേന്ദ്ര സർവകലാശാലകൾ യോജിച്ച് പ്രവര്‍ത്തിക്കും -വി.സിമാരുടെ സമ്മേളനം
text_fieldsbookmark_border
പെരിയ: ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ പരസ്പര സഹകരണത്തിനും യോജിച്ചുള്ള പ്രവര്‍ത്തനത്തിനും, കേരള കേന്ദ്ര സർവകലാശാലയില്‍ സംഘടിപ്പിച്ച വൈസ് ചാന്‍സലര്‍മാരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ ആഹ്വാനം. സർവകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതികള്‍ തയാറാക്കും. എൻ.ഇ.പി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സിനാണ് കേരള കേന്ദ്ര സർവകലാശാല വേദിയായത്. ദേശീയ വിദ്യാഭ്യാസ നയം വിദ്യാർഥികള്‍ക്കും വിദ്യാഭ്യാസ മേഖലക്കും അവസരങ്ങളുടെ വലിയ ലോകം തുറന്നിടുകയാണെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി. പ്രാദേശിക ഭാഷയിലുള്ള ഗവേഷണവും പഠനവും പ്രോത്സാഹിപ്പിക്കപ്പെടണം. വിദ്യാഭ്യാസം വിദ്യാർഥി സൗഹൃദമാകുന്നതിന്റെ ഉദാഹരണമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. എൻ.ഇ.പിയിലെ പ്രധാന നിർദേശമായ മള്‍ട്ടിപ്ള്‍ എന്‍ട്രി മള്‍ട്ടിപ്ള്‍ എക്‌സിറ്റ് കര്‍ണാടകയില്‍ ആരംഭിച്ചതായി കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഹയര്‍ എജുക്കേഷന്‍ വൈസ് ചെയര്‍മാന്‍ പ്രഫ. തിമ്മ ഗൗഡ ചൂണ്ടിക്കാട്ടി. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാൻ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് സർവകലാശാലകള്‍ തയാറാകണമെന്നും അഭിപ്രായമുയര്‍ന്നു. എൻ.ഇ.പി നടപ്പാക്കുന്നതിനുള്ള മാതൃകകളും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു. നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി മാർഗരേഖ തയാറാക്കും. മുപ്പതോളം വിദ്യാഭ്യാസ വിദഗ്ധരും വൈസ് ചാന്‍സലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാരാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story