Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയൂനിയൻ പ്രവർത്തനത്തിന്...

യൂനിയൻ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ സി.പി.എം ശ്രമം- ഐ.എൻ.ടി.യു.സി

text_fields
bookmark_border
കാസർകോട്​: സംസ്ഥാനത്ത് സി.ഐ.ടി.യു ട്രേഡ് യൂനിയൻ അവകാശബോധം ഉപേക്ഷിച്ച് ഉത്തരവാദിത്തബോധം കാണിക്കണമെന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പരാമർശം ട്രേഡ് യൂനിയൻ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കേരള പവർ വർക്കേ​​ഴ്​സ്​ കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സ്വകാര്യ കുത്തകകൾക്ക് യഥേഷ്ടം പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാൻ വേണ്ടിയാണ് ട്രേഡ്‌ യൂനിയനുകളുടെ അവകാശബോധത്തെ സി.പി.എം തള്ളിപ്പറയുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി നയം കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്ക് പരോക്ഷ പിന്തുണ നൽകുന്നതാണ്. ഈ മാസം 18, 19 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംഘടനയുടെ സമ്മേളനം ഈ വിഷയങ്ങൾ ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ അലി അറയ്ക്കപ്പടി, വിനോദ് മണി, ജാഫർമോൻ, സുഗുണൻ ഓരി, കെ.പി. അജയൻ, മനോജ് നീലേശ്വരം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story