Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:18 AM GMT Updated On
date_range 5 March 2022 12:18 AM GMTജനമൈത്രി പൊലീസ് മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
നീലേശ്വരം: സമൂഹത്തിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് നീലേശ്വരം ജനമൈത്രി പൊലീസിെന്റ സഹായം. വയോജനങ്ങളുടെ കണ്ണ്, ചെവി പരിശോധന ക്യാമ്പ് വ്യാപാരഭവൻ ഹാളിൽ നടത്തി. തൃക്കരിപ്പൂർ ഗ്രാൻഡ് ഗാലക്സി കണ്ണാശുപത്രി, മാർത്തോമ കോളജ് ഓഫ് സ്പെഷൽ എജുക്കേഷൻ ബദിയടുക്ക എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി . ശ്രീഹരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ. മോഹനൻ, ഡോ. പി. ശ്രുതി, ഓഡിയോളജിസ്റ്റ് അക്ഷയ് കെ. വിപിൻ, കെ.വി. സുരേഷ് കുമാർ, കെയർ ടേക്കർ പി.ജി. സിമി, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ, കെ. രതീഷ് എന്നിവർ സംസാരിച്ചു. പടം: nlr janamythri police നീലേശ്വരം ജനമൈത്രി പൊലീസ് വയോജനങ്ങൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ്
Next Story