Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവീട്ടമ്മയെയും മകളെയും...

വീട്ടമ്മയെയും മകളെയും ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
സീതാംഗോളി: ക്വാര്‍ട്ടേഴ്‌സില്‍ കയറി വീട്ടമ്മയെയും മകളെയും ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ഉക്കിനടുക്കയിലെ ജാഫര്‍ സ്വാദിഖ് തങ്ങള്‍ (48), കാസര്‍കോട്ടെ മുഹമ്മദ് (39)എന്നിവരാണ് അറസ്റ്റിലായത്. ബുഖാരിക്കണ്ടത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന താഹിറയെയും (47) പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്വര്‍ട്ടേഴ്‌സില്‍ കയറി മര്‍ദിക്കുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.പ്രമോദ്, കുമ്പള എസ്.ഐ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് പരാതി കാസര്‍കോട്: ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗുജറാത്ത് സ്വദേശിയായ വുജൈഫയെയും ഏഴുവയസ്സുകാരനായ മകന്‍ അജ്മലിനെയും കാണാനില്ലെന്ന് ചൗക്കിയിലെ റിഷാനയാണ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. കല്ലങ്കൈ സ്‌കൂളില്‍ പഠിക്കുന്ന അജ്മലിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു വുജൈഫ. രണ്ടുപേരും ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് റിഷാനയുടെ പരാതിയില്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story