Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:35 AM IST Updated On
date_range 5 March 2022 5:35 AM ISTകോട്ടയുടെ ചുറ്റുമതിലിൽ തീപിടിത്തം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കോട്ട ചുറ്റുമതിലിൽ വൻ തീപിടിത്തം. കോട്ട മതിലിനകത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്. മതിലിനകത്തുള്ള ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിന് സമീപത്തെ അര ഏക്കറോളം ഭാഗം കത്തിനശിച്ചു. ഈ സമയം സ്കൂൾ കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർക്ക് ഗ്രൗണ്ടിനകത്ത് പ്രവേശിക്കാനായില്ല. പിന്നീട് മറ്റൊരു വശത്തുകൂടി എത്തിയാണ് ഫയർഫോഴ്സ് തീയണച്ചത്. ബിവറേജസ് മദ്യശാലക്ക് 10 മീറ്റർ അകലെവരെ തീ പടർന്നു. ഫയർഫോഴ്സ് തക്കസമയത്ത് എത്തിയതിനാലാണ് മദ്യശാലയിലേക്ക് തീപടരുന്നത് ഒഴിവായത്. ഹോസ്ദുർഗ് കോട്ടയുടെ ചുറ്റുമതിലിലുണ്ടായ തീപിടിത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story